ഓർമ്മകൾ
ഓർമ്മകൾ സുഖമുള്ള ഒരനുഭവമാണ്.
ഓർമ്മകളിലേക്കുള്ള ഊളിയിടൽ ഒരനുഭൂതിയാണ്.
ജീവിതസായാഹ്നങ്ങളിൽ, തളരുമ്പോൾ ,
പുറകിലോട്ടു ഒന്ന് തിരിഞ്ഞു നോക്കും…
പിന്നിട്ട വഴികളിലുടക്കി കിടക്കുന്നു,
കുറെയേറെ സ്നേഹം, നൊമ്പരം, …
ഒരുനഷ്ടപ്രണയം പോലെ കൈവിട്ടുപോയ ബാല്യം,
യൗവനത്തിന്റെ ഒരു മുൻകരുതൽ എന്ന പോലെ കൗമാരം,
എന്തൊക്കെയോ വെട്ടിപിടിക്കാനെന്ന വാശിയോടെ യൗവ്വനം …
എപ്പോഴെങ്കിലുമൊക്കെ ഓർമ്മകൾ വിരുന്നെത്തുന്നത്
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖമാണ്...
കയ്പ്പും മധുരമാവും, പിന്നെ നൊമ്പരവും….
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ