ഏകാന്തത
ആത്മാവിനെപ്പോലും നുറുക്കുന്ന
നോവുകളിൽ കൂട്ടിരിക്കാൻ
ഇരുൾ മൂടിയ മൺകൂട്ടിനുള്ളിൽ
ഒരു നുറുങ്ങു വെട്ടം പരത്തി -
ഈ മൺചിരാതിൻ തിരിനാളം…
കൂട്ടിരിക്കാമെന്നു കരുതി കൂടെ കൂട്ടിയോർ
കതിർ തേടി കൂട്ടായ്‌പറന്നുപോയ്…
ദിക്കറിയാതെ ഉഴറുമെൻ ഏകാന്തതക്ക് കൂട്ടായ്
എന്നെ കാക്കുന്നൊരാകാശവും,
ചന്ദ്രനും, പിന്നെ നക്ഷത്രങ്ങളും,
ഇണങ്ങിയും - പിണങ്ങിയും -
കിന്നാരം പറഞ്ഞകന്നു പോം മേഘങ്ങളും…
കലപില കൂട്ടിയെനിക്ക് ഉണർത്തുപാട്ടായ്
കരിയിലക്കിളിക്കൂട്ടങ്ങളും
പ്രാണൻ പിടയും വേദനയിലും ഒരു തലോടലായ്
തഴുകിയകന്നു പോം ഇളങ്കാറ്റിന് സ്പർശവും ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ