പൂമ്പാറ്റ
കുട്ടിക്കാലത്തു പൂമ്പാറ്റയെയും അതിന്റെ ചലനങ്ങളും
കൗതുകത്തോടെ നോക്കിക്കണ്ടു. അവയുടെ വർണ്ണങ്ങളും
ചലനങ്ങളും എല്ലാം ഒരു പുത്തനുണർവേകുന്ന കാഴ്‌ചയാണ്.
ഇന്നും അവ മനസിൽ മായാതെ സൂക്ഷിക്കുന്നു. ഇടവേളകളിൽ
വിരുന്നുകാരായ് അവ ഓർമ്മകളെ ഉണർത്താറുണ്ട്.
ഇന്നും അവ മനസിൽ മായാതെ സൂക്ഷിക്കുന്നു. ഇടവേളകളിൽ
വിരുന്നുകാരായ് അവ ഓർമ്മകളെ ഉണർത്താറുണ്ട്.
പൂന്തേൻ കുടിക്കും പൂമ്പാറ്റ
പൂമ്പൊടി വിതറും പൂമ്പാറ്റ
പാരിന്നഴക് പരത്തിടും പൂമ്പാറ്റ
മുറ്റത്തെ പൂക്കളെയെന്നും
മുത്തിയുണർത്തിടും പൂമ്പാറ്റ
ഞാനൊന്നടുത്തെങ്ങാനെത്തിയെന്നാൽ
ഓടിയകന്നീടും പൂമ്പാറ്റ.
മുട്ടയായ്, ലാർവയായ്, പ്യൂപ്പയായ്
ഇരുളും-വെളിച്ചവും മാറുന്നതറിയാതെ
നാളുകളെത്ര കഴിച്ചിതെന്നോ
പൂമ്പാറ്റയായ് പുറത്തു വന്നു
കണ്ടാലാരും കൊതിച്ചു പോം
നിറങ്ങൾ പെയ്തൊരീ വിസ്മയം
ശബളാഭമാം നിൻ ചിറകുകൾക്ക്
വർണ്ണം വിതറിയതാരാണ്?
