അനാഥത്വം -
ഞാൻ കണ്ടിടത്തോളം, ഈ പ്രപഞ്ചത്തിലെ പറഞ്ഞറിയിക്കാൻ പറ്റാത്ത
ദുഃഖമാണ് അനാഥത്വം.
ദുഃഖമാണ് അനാഥത്വം.
മനസിനെ പിടിച്ചുലക്കുന്ന, ഒരിക്കലും, ആർക്കും നികത്താനാവാത്തത്.
കൂടെ ചിരിക്കാൻ, കൂടെ കരയാൻ, സ്നേഹത്തോടെ,
ആത്മാർത്ഥതയോടെ പരിലാളനങ്ങളാൽ ഒന്ന് തലോടുവാൻ,
കൈവിരലുകൾ കൂട്ടിപ്പിടിച്ചു “പേടിക്കേണ്ട..
നിനക്ക് ഞാനുണ്ട് .. മുന്നേറുക...” എന്ന് ചേർത്ത് നിർത്തി പറയുവാൻ...
ആത്മാർത്ഥതയോടെ പരിലാളനങ്ങളാൽ ഒന്ന് തലോടുവാൻ,
കൈവിരലുകൾ കൂട്ടിപ്പിടിച്ചു “പേടിക്കേണ്ട..
നിനക്ക് ഞാനുണ്ട് .. മുന്നേറുക...” എന്ന് ചേർത്ത് നിർത്തി പറയുവാൻ...
വീണിടത്തു നിന്ന് പിടിച്ചെഴുന്നേല്പിച്ചു,
തോളിൽ കയ്യിട്ടു മുന്നോട്ടു നയിക്കുവാൻ ഇനി ആരുമില്ലെന്ന തിരിച്ചറിവ്.
തോളിൽ കയ്യിട്ടു മുന്നോട്ടു നയിക്കുവാൻ ഇനി ആരുമില്ലെന്ന തിരിച്ചറിവ്.
ഏകാന്തത നിഴൽ വിരിക്കുന്ന വഴിയിൽ,
കൂടെ നടന്നു നീങ്ങാൻ അനേകരുണ്ടെങ്കിലും സ്വന്തമെന്നു പറയാൻ
ആരുമില്ലെന്ന ബോധ്യം…
കൂടെ നടന്നു നീങ്ങാൻ അനേകരുണ്ടെങ്കിലും സ്വന്തമെന്നു പറയാൻ
ആരുമില്ലെന്ന ബോധ്യം…
ഇന്നലെ വരെ അരികെ ഇരുന്നവർ
ഇന്നൊരോർമ്മയായ് മാറിനിൽക്കവേ,
ഒന്ന് തൊടാനായ് മുന്നോട്ടായവെ
ഒരു തേങ്ങലായ് ഓർമ്മകൾ വട്ടം പിടിക്കുന്നു…
ഒരു കൈയുണ്ട് പിന്നിൽ
നാമറിയാതെ താങ്ങായ്, തലോടലായ്...
ഒരു തോളുണ്ട് പിന്നിൽ
ഒന്ന് ചായുവാൻ, മെല്ലെ ഉറക്കുവാൻ...
സഫലമായില്ലെങ്കിലും, മോഹം-
ലേശമില്ലാത്ത മനസ്സുകളുണ്ടോ?
ഉറ്റവരെന്നു പറയാൻ ഉണ്ട് പലർ -
അർത്ഥത്തിലാരുമില്ലെന്നിരിക്കെ..
ഇന്നലെവരെ വിരൽതുമ്പ് പിടിച്ചു നടന്നവർ ,
കഥകൾ കേട്ടു, മാറോട് ചേർന്നുറങ്ങിയവർ ,
അകലെയാണിന്നു, ദൂരം കൊണ്ടല്ല -
ഹൃദയം കൊണ്ട്…
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ