2020 ജനുവരി 23, വ്യാഴാഴ്‌ച

പെണ്ണ്





പെണ്ണ്

പിറവിയിലെ ദുഃഖം പകർന്നവൾ
ചിരിയാലെ, വേദന മറച്ചവൾ
ആർക്കും സ്വന്തമല്ലെന്നും
ഒന്നും സ്വന്തമല്ലെന്നും
കൂടെക്കൂടെ ഉറ്റവർ ഓതുമ്പോഴും
സ്വപ്നങ്ങളാൽ ഒരായിരം മഴവില്ല് നെയ്തവൾ ...
കാലം കടന്നുപോയ്, വിരുന്നു കാരിയായ് 
കളിച്ചു-വളർന്ന മണ്ണിൽ, പടി കയറവെ,
പിറന്ന മണ്ണും, പതിയെ, കാതിൽ മന്ത്രിച്ചു-
താൻ അന്യയെന്ന്...
അവൾക്കു മുൻപിൽ സ്വന്ത-ബന്ധങ്ങൾക്
അതിർവരമ്പുകളേറെ...
ആരൊക്കെയോ, മനസ്സിൽ കോറിയിട്ട
അന്യഥാത്വം ഇടവേളകളിൽ വിരുന്നിനെത്തും...
കണ്ണുകൾ നനയാതിരിക്കാനേറെ
പാടുപെട്ടെങ്കിലും, കുഞ്ഞികൈകൾ
"അമ്മേ" എന്ന് വിളിച്ചോടി വന്നു വട്ടം പിടിക്കുമ്പോൾ
നിർഗ്ഗമിക്കുന്നതു സ്നേഹം മാത്രം...
അവൾ..... പെണ്ണായ് പിറന്നവൾ ..



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  ഓർമ്മകൾ …... കൊഴിഞ്ഞുപോയൊരിലകളോരോന്നായ് . പെറുക്കിയെടുത്തു... ചിതറിയ ഓർമകളെ ചേർത്ത് വെച്ചു; തൂക്കിയിട്ടൊരു നെടുവീർപ്പോടെ…. ഓർമചിത്രങ്ങൾ മന...